കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരളഹൗസില്‍ പ്രഭാത വിരുന്ന് നല്‍കി കൂടിക്കണ്ടതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ എസ്എഫ്െഎഒ അന്വേഷണം നടക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്‍റെ ചുമതലയുള്ള നിര്‍മല സീതാരാമനെ പിണറായി കണ്ടതെന്ന് ജേക്കബ് തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. ധനമന്ത്രി കൂടിക്കാഴ്ച്ചയില്‍ നിന്ന് പിന്മാറാതിരിക്കാന്‍ ഗവര്‍ണറെ തന്ത്രപരമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയുടെ ഭാഗമാക്കുകയായിരുന്നു. കാര്യങ്ങള്‍ ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.