റെയ്സിന ഡയലോഗിന്മേല്‍ വിവാദം എന്തിനെന്ന് മനസിലാകുന്നില്ലെന്നു ശശി തരൂര്‍ എം.പി. ഈ വിഷയത്തില്‍ ബിജെപിയുമായി അഭിപ്രായവ്യത്യാസമില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇനി പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ‘റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യന്‍’; മോദിയെ പുകഴ്ത്തി ശശി തരൂർ
ഡല്‍ഹിയില്‍ റെയ്സിന ഡയലോഗില്‍ സംസാരിക്കുന്നതിനിടെ ശശി തരൂര്‍ പ്രധാനമന്ത്രിയെയും എന്‍.ഡി.എ സര്‍ക്കാരിന്‍റെ വിദേശനയത്തേയും പുകഴ്ത്തി സംസാരിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. റഷ്യക്കും യുക്രെയ്നും ഒരുപോലെ സ്വീകാര്യനായ പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്. ലോകത്ത് സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ കഴിയുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും തരൂര്‍ പറഞ്ഞു.
പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നും വിലയിരുത്തി പാര്‍ട്ടി പ്രതികരിക്കുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.