ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. വര്‍ധനയ്ക്ക് ഉന്നതതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ജെ.പി.നഡ്ഡ രാജ്യസഭയില്‍ അറിയിച്ചു.
അതേസമയം, പരിഹാര നിർദേശങ്ങളൊന്നും മുമ്പോട്ട് വയ്ക്കാതെ ആശാപ്രവർത്തകരുമായി സർക്കാരിന്റെ ചർച്ചാ പ്രഹസനമായി. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കണക്കു പറഞ്ഞതല്ലാതെ ചര്‍ച്ചയില്‍ വിശേഷിച്ചൊന്നുമുണ്ടായില്ലെന്ന് ആശമാര്‍ പ്രതികരിച്ചു.
Read Also: മന്ത്രിതല ചര്‍ച്ച പാളി; ആശാ സമരം തുടരും; നാളെ മുതല്‍ നിരാഹാരസമരം
ആശമാരോട് അനുകൂല നിലപാടാണ് ഉള്ളതെന്നും മൂന്നിരട്ടി വേതന വർധന പ്രായോഗികമാണോ എന്നു ചിന്തിക്കണമെന്നു മാ യിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ആശമാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രിയെ ഈ ആഴ്ച തന്നെ കാണുമെന്നും വീണാ ജോർജ് പറഞ്ഞു