സിപിഐ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്ന് വിട്ടു നിന്ന് ദേശീയ എക്സിക്യൂട്ടവ് അംഗം പ്രകാശ് ബാബുവിന്‍റെ പ്രതിഷേധം. കെ ഇ ഇസ്മയിലിനെതിരായ നടപടിയില്‍ ഉള്‍പ്പടെയുള്ള വിയോജിപ്പുകളെ തുടര്‍ന്നാണ് പ്രകാശ് ബാബു വിട്ടുനിന്നതെന്ന് സൂചന. ഒരിടവേളക്ക് ശേഷം സിപിഐ തലപ്പത്ത് വീണ്ടും തര്‍ക്കങ്ങളും വിയോജിപ്പുകളും രൂപപ്പെടുകയാണ്.
സിപിഐയിലെ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബു ഏറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ്. പാര്‍ട്ടി ദേശീയസെക്രട്ടറിയേറ്റിലേക്ക് പ്രകാശ് ബാബു എത്തുന്നത് കേരളഘടകം തടഞ്ഞതോടെ ഉടലെടുത്ത അകല്‍ച്ച് പരസ്യ അതൃപ്തിയിലേക്ക് നീങ്ങുകാണ്. കെ ഇ ഇസ്മയിലനെതിരെ നടപടിയെടുക്കാന്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ പങ്കെടുക്കതെ വിട്ടുനിന്നാണ് പ്രകാശ് ബാബു അമര്‍ഷം പ്രകടകമാക്കിയത്. ഇസ്മയിലനെതിരായ നടപടിയില്‍ പ്രകാശ് ബാബുവിന് വിയോജിപ്പുണ്ടെന്നാണ് സൂചന. ബുധനാഴ്ച ബന്ധുവിന്‍റെ മരണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ പ്രകാശ് ബാബു വ്യാഴാഴ്ചത്തെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ കൊല്ലത്തേക്ക് മടങ്ങിപോയി. എം.എന്‍ സ്മാരകത്തിലെ വാഹനങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ തിരുവനന്തപുരം ജില്ലക്ക് പുറത്തേക്ക് പോകാന്‍ ഉപയോഗിക്കരുതെന്ന് ബിനോയ് വിശ്വം നിര്‍ദേശം തീരുമാനമെടുത്തിരുന്നു. ഇതാണ് പ്രകാശ് ബാബുവിന്‍റെ അമര്‍ഷത്തിന്‍റെ ഒരു കാരണമെന്നാണ് വിവരം . അടുത്തിടെ പ്രകാശ് ബാബു പുതിയ വാഹനവും വാങ്ങിയിരുന്നു ബിനോയ് വിശ്വം പാര്‍ട്ടി സെക്രട്ടറിയായതിന് ശേഷം കൂടിയാലോചനയില്ലാതെ തീരുമാനങ്ങളെടുക്കുന്നതില്‍ പാര്‍ട്ടയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്