അടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആര്? ബി.ജെ.പി അണികളുടെയും പൊതുമണ്ഡത്തിലുള്ളവരുടെയും കുറെനാളുകളായുള്ള ചോദ്യമാണ്. കേന്ദ്ര നേതൃത്വത്തിന് മാത്രം അറിയാവുന്ന രഹസ്യമായി അതുതുടരുകയാണ്. ഈ മാസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍.
തദ്ദേശ തിരഞ്ഞെടുപ്പ് , അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ ബി.ജെ.പിയെ ആരുനയിക്കുമെന്നതാണ് കുറച്ചുനാളായി ഉയരുന്ന ചോദ്യം.കേന്ദ്രനേതൃത്വം എന്തെങ്കിലും സൂചന നല്‍കിയോ ? ആര്‍ക്കൊക്കെയാണ് സാധ്യത?
കെ. സുരേന്ദ്രന് പുറമെ ഗുജറാത്തില്‍ സി.ആര്‍. പാട്ടീല്‍ മധ്യപ്രദേശീല്‍ വി.ഡി.ശര്‍മ, മിസോറമില്‍ വന്‍ലാല്‍ മുവാക്ക എന്നിവരാണ് അഞ്ചുവര്‍ഷത്തിലേറെയായി സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരുന്നത്. തമിഴ് നാട്ടില്‍ കെ. അണ്ണാമലൈ നാലാംവര്‍ഷത്തിലേക്ക് കടക്കുകയാണ്.നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രന്‍ തുടരുമോ പുതിയ അധ്യക്ഷന്‍ വരുമോയെന്ന് ഈ മാസം തന്നെ അറിയാമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍.