ബി.ജെ.പി സംസ്ഥാന അധ്യക്ഷനാരെന്ന് നാളെ അറിയാം. കേന്ദ്രനിരീക്ഷകന്‍ പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തില്‍ ചേരുന്ന കോര്‍കമ്മിറ്റിയോഗത്തില്‍ തീരുമാനമാകും. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം.
തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാല്‍ അവ കഴിയും വരെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാന്‍ സാധ്യതയുണ്ട്. അഞ്ചുവര്‍ഷം കാലാവധിയെന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയാല്‍ സുരേന്ദ്രന്‍ ഒഴിയും. നാളെ ചേരുന്ന കോര്‍കമ്മിറ്റിയോഗത്തില്‍ കേന്ദ്രനിരീക്ഷകന്‍ പ്രഹ്ളാദ് ജോഷി സമവായ നിര്‍ദ്ദേശം അറിയിക്കും. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തിരഞ്ഞെടുക്കുക.
മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. എം.ടി. രമേശ്, രാജീവ് ചന്ദ്രശേഖര്‍, ശോഭാസുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സാധ്യതയേറെ. വി. മുരളീധരന്‍ പട്ടികയില്‍ ഇല്ലെന്നാണ് അറിയുന്നത്. കാരണം അധ്യക്ഷനെ പ്രഖ്യാപന ദിവസം തന്നെയാണ് അദ്ദേഹം യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴ്ച ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് ലബനനില്‍ പോകുന്നത്. ഡല്‍ഹിയിലുള്ള രാജീവ് ചന്ദ്രശേഖര്‍ കോര്‍കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.