പി.സുന്ദരയ്യ മുതൽ സീതാറാം യച്ചൂരിവരെ സി.പി.എമ്മിനെ ഇതുവരെ നയിച്ചത് അഞ്ചു പേര്‍. എം.എ.ബേബിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ ഇ.എം.എസിന് ശേഷം സി.പി.എമ്മിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാകും അദ്ദേഹം. ഇതിന് മുന്‍പ് എസ് രാമചന്ദ്രൻ പിള്ളയ്ക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് പദവി നഷ്ടമായത്. കാരാട്ടിന്റെയും യച്ചൂരിയുടെയും കാലം കേരളഘടകത്തിലെ ബലാബലത്തിന്റേത് കൂടിയായിരുന്നു.
ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കോൺഗ്രസിനോടുള്ള സമീപനം ഉൾപ്പെടെ രാഷ്ട്രീയ നയം ആയുധമാക്കി യച്ചൂരിക്കെതിരെ കാരാട്ട് പക്ഷം നീക്കം നടത്തിയെങ്കിലും യച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായി. കണ്ണൂരിലും യച്ചൂരിയുടെ തുടർച്ച. മലയാളിയായ, പിബി കോഡിനേറ്റർ പദവി വഹിക്കുന്ന പ്രകാശ് കാരാട്ടിൽ നിന്നാകും പുതിയ ജനറൽ സെക്രട്ടറി പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റുവാങ്ങുക. അത് മലയാളിയാകുമോ? കാത്തിരിക്കാം.