നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ എന്തിനാണ് സർക്കാർ എതിർക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ആത്മഹത്യയല്ല കൊലപാതകമാണെന്ന് തുടക്കം മുതൽ വ്യക്തമാണ്. കുടുംബത്തെ റയിൽവേ സ്റ്റേഷനിൽ കാത്തുനിർത്തി ഒരാളും ആത്മഹത്യ ചെയ്യില്ല എന്നുള്ളത് സാധാരണ ബുദ്ധിക്ക് തോന്നുന്ന കാര്യമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.