ഒക്ടോബര്‍ പതിനാലിന് പി.പി.ദിവ്യ അഴിച്ചുവിട്ട ആക്ഷേപത്തിന് ഇരയായ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ കണ്ടെത്തിയിട്ട് രണ്ട് മാസം പിന്നിടുന്നു. പ്രതിഷേധം ആളിക്കത്തിയ ദിനങ്ങളിലും തണുപ്പന്‍ മട്ടില്‍ നിന്ന പൊലീസിന് മുന്നില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി പി.പി.ദിവ്യ. അവിടുന്ന് ജയിലിലേക്ക്.
നവീന്‍ ബാബുവിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ കുടുംബത്തെ ചേര്‍ത്തണയ്ക്കുന്നുവെന്ന പ്രതീതിയുമായി സിപിഎം രംഗത്തെത്തി. നവീന്‍റെ വീട് കയറിയിറങ്ങി കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ട് പി.പി.ദിവ്യയെ ജയിലിനു പുറത്ത് സ്വീകരിക്കാനെത്തിയത് സിപിഎം നേതാക്കള്‍.
വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന നേരത്ത് ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ അടിവസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയിരുന്നുവെന്നും അത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രദ്ധയില്‍പ്പെടാതെ പോയി എന്നതും ദുരൂഹതയേറ്റുന്നു. കുടുംബത്തിന്‍റെ വാദം വീണ്ടും ബലപ്പെടുന്നോ? ആര് എന്താണ് ഒളിക്കുന്നത്