ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവം നടക്കാന്‍ പാടില്ലാത്തതെന്ന് കെ.രാധാകൃഷ്ണന് എം.പി. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെങ്കിലും ചില സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. സമൂഹം മാറിയിട്ടില്ലെന്നും അവശ ജനവിഭാഗത്തെ സഹായിക്കാനുള്ള മനോഭാവമാണ് ഉണ്ടാവേണ്ടതെന്നും ദ്രോഹിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.