തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രക്ഷിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു കണ്ടെത്തിയ രാഷ്ട്രീയക്കാരനല്ലാത്ത സാമ്പത്തിക വിദഗ്ധനായിരുന്നു ഡോ.മന്‍മോഹന്‍ സിങ്ങെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ഒരു മജീഷ്യനെപ്പോലെയാണ് അദ്ദേഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത്. കേന്ദ്ര–സംസ്ഥാന ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ മന്‍മോഹന്‍ സിങ് നടത്തിയ ശ്രമങ്ങള്‍ എക്കാലവും ഓര്‍ത്തിരിക്കുമെന്നും ആന്‍റണി പറഞ്ഞു.