അന്തരിച്ച ഭാവ ഗായകന് പി ജയചന്ദ്രനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജയചന്ദ്രനെ കേരളം അനുസ്മരിക്കുന്നത് ആഴമുളള ശബ്ദത്തിന്റെ ആഴമുളള മനസിന്റെ ആഴമുളള സ്നേഹത്തിന്റെ ആഴമുളള സൗന്ദര്യബോധത്തിന്റെ പാട്ടുകാരനായാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിനയാന്വിതനായ മനുഷ്വസ്നേഹി.സംഗീതത്തെയും പാട്ടുകളെയും സ്നേഹിച്ച ഒരു വലിയ സൗന്ദര്യാസ്വാദകന്. ഇതെല്ലാം അദ്ദേഹത്തിന്റെ വിശേഷണങ്ങളായിരിക്കും. ഗുരുഭക്തിയുടെയും ഗുരുസ്നേഹത്തിന്റെയുമെല്ലാം ഉദാത്തമായ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ശിഷ്യന് കൂടിയായിരുന്നു ജയചന്ദ്രനെന്ന് ബിനോയ് വിശ്വം പറയുന്നു. വിഡിയോ കാണാം.