വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രൻ. സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീമാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇത് മലയോരനിവാസികളെ സംബന്ധിച്ചിടത്തോളവും പഞ്ചാരക്കൊല്ലി പ്രദേശത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളവും അങ്ങേയറ്റം ആശ്വാസകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ചത്തതാണെങ്കിലും കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ വളരെ ആത്മാര്‍ത്ഥമായ ശ്രമത്തെ റിസ്ക് എടുത്തുകൊണ്ടുളള ശ്രമത്തെ ഈ ഘട്ടത്തില്‍ ഞാന്‍ അഭിനന്ദിക്കുകയും പഞ്ചാരക്കൊല്ലിയിലെ ജനങ്ങളോട് നിങ്ങള്‍ക്കിനി സമാധാനമായി ഉറങ്ങാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.