എ.പത്മകുമാർ പാർട്ടിക്കൊരു പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിൽ അപസ്വരങ്ങൾ ഇല്ലെന്നും എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാനസമിതി തിരഞ്ഞെടുപ്പിലെ പത്മകുമാറിന്റെ വിമർശനത്തോടാണ് പ്രതികരണം. പാർട്ടിക്കകത്ത് വെല്ലുവിളി ഇല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാനസമിതി തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ആക്ഷേപത്തിൽ എം.വി.ഗോവിന്ദന്‍ പ്രതികരിക്കുന്നത് ഇതാദ്യമായാണ്.