TOPICS COVERED

കൊടകരക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  വിശ്വാസ്യത  തകർത്തതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയമായി നിഷ്പക്ഷം അല്ലാതെ പെരുമാറുന്ന ഒരു സംവിധാനമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി. ക്ലീനായിട്ട്  ബിജെപി നേതാക്കളെ രക്ഷിച്ചിരിക്കുകയാണ്. പകരമായി കരുവന്നൂരിൽ കൂടി സിപിഎമ്മിനെ സഹായിക്കുമോ എന്ന് നോക്കിയാൽ മതി . ഇവർ തമ്മിലുള്ള നാടകങ്ങൾ ആവർത്തിക്കുന്നു. ഇങ്ങനെ പരസ്പരം കേസുകൾ ഇല്ലാതായി തീരുകയാണെന്നും പ്രതിപക്ഷനേതാവ് കൊല്ലത്ത് പറഞ്ഞു