ക്രൈസ്തവര്‍ക്കെതിരെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനങ്ങള്‍ 2012ലേത് ആണെന്നും ഇപ്പോള്‍ വിവാദമാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രിയങ്കയും രാഹുലും വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിലുള്ള ജാള്യത മറയ്ക്കാന്‍ വിഡി സതീശനും കൂട്ടരും കാട്ടിക്കൂട്ടുന്ന ശ്രമങ്ങളാണിതെല്ലാം. അതേ സമയം 2025 ഏപ്രില്‍ നാലിന് വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ജെസ്യൂട്ട് മിഷനറിയെക്കുറിച്ചുള്ള ലേഖനമെങ്ങനെ പഴയതാകുമെന്ന് ലേഖനം ചൂണ്ടിക്കാണിച്ച് ചോദിച്ചപ്പോള്‍ വെബ്സൈറ്റേ വ്യാജമാണെന്നായിരുന്നു സുരേന്ദ്രന്റ മറുപടി .