മദ്യപിക്കാത്ത തനിക്കെതിരേ നടപടിയെടുത്തെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ സമരം. ജോലിക്കെത്തി ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്നല്‍ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്ന് ആരോപിച്ച് പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് (52) ആണ് വെള്ളിയാഴ്ച രാവിലെ സമരമാരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെ പാലോട് -പേരയം റൂട്ടില്‍ ബസ് ഓടിക്കാന്‍ വന്ന ഡ്രൈവര്‍ ജയപ്രകാശിനെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിച്ചപ്പോള്‍ സിഗ്‌നല്‍ 16 കാണിച്ചിരുന്നു. തുടര്‍ന്ന് ബസ് ഓടിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍, ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.വീണ്ടും ഊതാൻ അവസരംതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ അനുവദിച്ചില്ലെന്നും ജയപ്രകാശ് ആരോപിക്കുന്നു.