ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകളും വിവാഹ വാർഷികാശംസകളും നേർന്ന് നടൻ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ!..ഒരുമിച്ചുള്ള മറ്റൊരു വർഷം കൂടി ആഘോഷിക്കുന്ന ശാന്തിക്കും ആൻ്റണിക്കും വിവാഹ വാർഷികാശംസകളും നേരുന്നു. നിങ്ങളുടെ സ്‌നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടേ... - മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ, മോഹൻലാൽ - ആന്റണി പെരുമ്പാവൂർ കൂട്ടുക്കെട്ടിൽ നിരവധി സിനിമകൾ സൂപ്പർ ഹിറ്റായിട്ടുണ്ട്. മോഹൻലാലിന്റെ സാരഥിയായെത്തി ഇന്ന് ആശീർവാദ് സിനിമാസിന്റെ അമരക്കാരനാണ് ആന്റണി പെരുമ്പാവൂർ. ഏറ്റവും ഒടുവിൽ നേര് എന്ന ചിത്രമാണ് മോഹൻലാലിനായി ആന്റണി നിർമ്മിച്ചത്.
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഉയർച്ച താഴ്ചകളെല്ലാം അടുത്തുനിന്നു കണ്ട, ജയ-പരാജയങ്ങളിൽ കൂടെ നിന്ന സുഹൃത്താണ് ആന്റണി. ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.