manu-tiger

TOPICS COVERED

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ അംഗങ്ങളിലൊരാളായ മനു വിടവാങ്ങി. പതിനേഴാം വയസിൽ വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്നാണ് ബംഗാൾ കടുവയുടെ അന്ത്യം .

 

ഒരു പക്കാ മൃഗശാലക്കുട്ടിയായിരുന്നു മനു. ഇതേ  മൃഗ ശാലയിലായിരുന്നു ജനനം. കാണികളുടെ പ്രിയങ്കരിയായിരുന്ന കരിഷ്മയ്ക്ക് 2007 ജനുവരി 13 നാണ് മനു ജനിച്ചത്. പിന്നീടിങ്ങോട്ട് മനുവിന്‍റെ കുസൃതിയും കുറുമ്പും കാണികളെ രസിപ്പിച്ചു. കുറച്ചു കൂടി വലുതായപ്പോൾ അവന്‍റെ ഗർജനങ്ങൾ മൃഗശാലയെ പ്രകമ്പനം കൊള്ളിച്ചു.

കരൾ രോഗത്തേത്തുടർന്ന് കുറച്ചു നാളായി അവശതയിലായിരുന്നു. പ്രായാധിക്യത്താല്‍ കരളും ശ്വാസകോശവും അപകടാവസ്ഥയിലായിരുന്നെന്നും ന്യൂമോണിയ ബാധിച്ചിരുന്നെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കടുവകളുടെ ശരാശരി ആയുസ് 12 വയസാണ്. മൃഗശാലകളിൽ 17 മുതൽ 19 വയസുവരെ ജീവിക്കാറുണ്ട്. ഒരായുഷ്കാലം മുഴുവൻ മൃഗശാലയിലെത്തുന്ന കാഴ്ചക്കാരെ ത്രസിപ്പിച്ചാണ് മനുവിന്‍റെ  മടക്കം.

ENGLISH SUMMARY:

Tiger manu passed away