പിന്നിട്ട വഴികളുടെ ഓര്‍മ പുതുക്കി സംവിധായകന്‍  വിഘ്നേശ് ശിവൻ. ഭാര്യ നയന്‍താരയ്ക്കും ഇരട്ടക്കുട്ടികള്‍ക്കും ഒപ്പം ഹോങ് കോങിലെ ഡിസ്‌നി ലാൻഡ് റിസോർട്ടില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വിഘ്നേഷ് ജീവിതത്തില്‍ പിന്നിട്ട കാലം പങ്കുവെച്ചത്.

‘12 വർഷം മുൻപാണ് ‘പോടാ പോടീ’ ഷൂട്ടിങ്ങിന് അനുവാദം ചോദിച്ച് വള്ളി ചെരിപ്പും കയ്യിൽ 1000 രൂപയുമായി ഇവിടെ വന്നത്.     എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടും കുടുംബത്തോടും ഒപ്പം വീണ്ടും ഇവിടെയെത്താൻ സാധിച്ചതില്‍ മധുരവും വൈകാരികവുമായ സംതൃപ്തി തോന്നി’ എന്നാണ് വിഘ്നേഷ് കുറിച്ചത്.

നയന്‍താരയെയും മക്കളായ ഉയിര്‍, ഉലക് എന്നിവരെയും ടാഗ് ചെയ്താണ് വിഘ്നേഷ് ചിത്രം പോസ്റ്റ് ചെയ്തത്.ചിമ്പുവും വരലക്ഷ്മിയും നായികാ നായകന്മാരായ ‘പോടാ പോടീ’ചിത്രത്തിലൂടെയാണ് വിഗ്നേഷ് ശിവൻ ആദ്യമായി സംവിധായകനായതും.

ENGLISH SUMMARY:

Vignesh Shivan refreshes the memory of the paths he walked in life