വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് അനുകൂലമായി പാട്ടു പാടിയതിന്‍റെ പേരില്‍ കോൺഗ്രസ് - മുസ്ലീം ലീഗ് പ്രവർത്തകർ സൈബർ അതിക്രമം നടത്തുന്നു വെന്നാണ് മാളിയേക്കൽ കുടുംബത്തിന്‍റെ പരാതി.  കെകെ ശൈലജയെ സ്വീകരിക്കാൻ പാടിയ വൈറൽ ​ഗാനത്തിനായിരുന്നു സൈബർ ആക്രമണം.  ഈ അധിക്ഷേപങ്ങൾക്ക് പാട്ടിലൂടെ തന്നെയാണ് മാളിയേക്കൽ കുടുംബത്തിന്‍റെ മറുപടി എത്തിയിരിക്കുകയാണ്. 'ഏത് ഇബിലീസ് പറഞ്ഞാലും ഞമ്മള് നിർത്താൻ പോണില്ല...' എന്നുള്ള ഗാനമാണ് കുടുംബം പാടിയിരിക്കുന്നത്. 

ലോക് സഭ തിരഞ്ഞെടുപ്പിനിടെ വോട്ട് അഭ്യർഥിച്ച് കെ കെ ശൈലജ മാളിയേക്കൽ തറവാട്ടിൽ എത്തിയപ്പോഴായിരുന്നു കുടുംബാംഗങ്ങൾ  പാട്ടു പാടി സ്വീകരിച്ചത്. പാട്ടിറങ്ങിയപ്പോഴെ സൈബർ അതിക്രമം ഉണ്ടായെങ്കിലും. വടകരയിൽ കെ കെ ശൈലജ തോറ്റതോടെ മാളിയേക്കൽ കുടുംബത്തിന് എതിരെ സൈബർ അതിക്രമം വർധിച്ചു. 1965 ൽ അടിയന്തരവസ്ഥ കാലത്ത് പാട്യം ഗോപാലനെ ജയിലാക്കിയതിന് മാളിയേക്കൽ കുടുംബം പ്രതിഷേധിച്ചത് പാട്ടിലൂടെയായിരുന്നു.