മേതിൽ ദേവിക അണിയിച്ചൊരുക്കിയ ദ ക്രോസ് ഓവർ: എ ഡാൻസ് ഫോർ ദ ഡെഫ് കാണാൻ കൊച്ചിയിൽ നിറഞ്ഞ സദസ്. ശ്രവണപരിമിതര്‍ക്കായി ചിട്ടപ്പെടുത്തിയ നൃത്ത ശിൽപ ഡോക്യുമെന്‍ററിയുടെ പ്രദർശനം ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലായിരുന്നു.
ശ്രീകൃഷ്ണന്‍റെ ജനനവേളയാണ് ഇന്ത്യൻ സൈൻ ലാംഗ്വേജിന്‍റെ സഹായത്തോടെ ചിട്ടപ്പെടുത്തിയ 20 മിനിറ്റ് ദൈർഘ്യമുള്ള കലാശിൽപത്തിന്‍റെ പ്രമേയം. കേള്‍വിശക്തിയില്ലാത്തവരെയും കലാസ്വാദനത്തിന്‍റെ ലോകത്തെത്തിക്കാനുള്ള വേറിട്ട പരീക്ഷണം കാണാനായി സിനിമയിലെയും ഇതര കലാരംഗത്തെയും പ്രമുഖർ കൊച്ചിയിൽ എത്തി.സാധാരണ നൃത്തമുദ്രകളെക്കാള്‍ കൂടുതല്‍ ആംഗ്യാഭിനയത്തിന് പ്രാധാന്യം നല്‍കിയാണ് മോഹിനിയാട്ടം ഡോക്യുമെന്‍ററി ചിട്ടപ്പെടുത്തിയത്. ഇതിനകം പലവേദികളിലും അവതരിപ്പിക്കപ്പെട്ട ദ ക്രോസ് ഓവർ മുംബൈ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കും.