ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി ജെ പി സ്ഥാനാർഥിയായി സുരേഷ് ഗോപിയെ പ്രഖ്യാപിച്ചപ്പോൾ അങ്ങ് കണ്ണൂരിൽ പാച്ചേനി സ്വദേശി  പ്രിയേഷ് ഒരു നേർച്ച നേർന്നു. സുരേഷ് ഗോപി ജയിച്ചാൽ തൻ്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്നായിരുന്നു നേർച്ച.സുരേഷ് ഗോപി ജയിച്ചു, പ്രിയേഷ് നേർച്ച നടത്തി. 

സുരേഷ് ഗോപി വെള്ളിത്തരയിൽ പകർന്നാടിയ  കഥാപാത്രങ്ങളോടും അദ്ദേഹത്തിൻ്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളോടുമാണ് പ്രിയേഷിന് ആദ്യം ആരാധന തോന്നിയത്.സുരേഷ് ഗോപി ബി ജെ പിയിൽ എത്തിയതോടെ ആരാധനയേറി.  രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ഏറെ വേദന. അങ്ങനെയാണ് ഇത്തവണ വിജയിച്ചാൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്ന് നേർച്ച നേർന്നത്.

ആർ എസ് എസ് പരിയാരം മണ്ഡലം ഭൗതിക് പ്രമുഖും കണ്ണൂർ ഭാരത് പെട്രോളിയം ഡിപ്പോയിലെ ജീവനക്കാരനുമാണ് പ്രിയേഷ്.

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമായി ധാരാളം പേർ മുത്തപ്പനെ ദർശിക്കാൻ കഴിഞ്ഞ ദിവസം പ്രിയേഷിൻ്റെ വീട്ടിൽ എത്തിയിരുന്നു. 

ENGLISH SUMMARY:

Priyesh is a fan of Suresh Gopi this is Extreme worship