ശിവകുമാര്‍

ശിവകുമാര്‍

TOPICS COVERED

  • ഒന്‍പതാംക്ലാസില്‍ തുടങ്ങിയ വായന
  • വായനയ്ക്കായി ശമ്പളരഹിത അവധി
  • പ്രിയപ്പെട്ട ഫിക്ഷനുകളില്‍ മഹാഭാരതം മുതല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവരെ

പി.ഗോവിന്ദപ്പിള്ളയെപ്പോലെ പുസ്തകം കണ്ടാല്‍ പരിസരം മറന്നുപോകുന്ന വ്യക്തിത്വങ്ങളെ കേരളം കണ്ടിട്ടുണ്ട്. പുസ്തക വായനയ്ക്കായി ശമ്പളരഹിത അവധിയെടുത്തയാളെ കാണാം. ബി.എസ്.എന്‍.എല്ലില്‍ എന്‍ജീയനറായ വി.എസ്. ശിവകുമാറാണ് വായന എന്ന ഇഷ്ടത്തിന് വേണ്ടി ശമ്പളംപോലും ഉപേക്ഷിച്ചത്. 

 

കാണാതെ വായിക്കാനും കേള്‍ക്കാതെ അറിയാനും കഴിയുന്ന കാലത്ത് ഇങ്ങനെയൊരാളുണ്ടെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസമാകും. പുസ്തകവായനക്കായി ശമ്പളമില്ലാത്ത അവധിയെടുത്ത 2030 വരെ സര്‍വീസുള്ള ബി.എസ്.എന്‍.എല്‍ എന്‍ജിനീയര്‍. വി.എസ്. ശിവകുമാര്‍. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍മാര്‍ വാഴുന്ന ലോകത്തെ അപൂര്‍വജീവി.

ഒന്‍പതാംക്ലാസില്‍ തുടങ്ങിയ വായന ഒഴിവാക്കാനാകാത്ത ശീലമായി. ഹരമായി, ജീവതത്തിന്റെഭാഗമായി. യാത്രയ്ക്കിടെ ഇഷ്ടപുസ്തകം കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന കുടുംബത്തെപ്പോലും മറന്നുപോയ പി. ഗോവിന്ദപ്പിള്ളയെപ്പോലെ ശിവകുമാറും ഇഷ്ടപുസ്തകങ്ങള്‍ക്കായി മുഴുവന്‍സമയവും മാറ്റിവയ്ക്കുന്നു. പുസ്തകങ്ങള്‍ക്കായി ഒരുലക്ഷംരൂപയിലേറെ ചെലവിട്ട മാസങ്ങളുണ്ട്. വായിച്ച പ്രിയപ്പെട്ട ഫിക്ഷനുകളില്‍ മഹാഭാരതം മുതല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവരെ ഉള്‍പ്പെടുന്നു.

പതിനാലാം വയസില്‍ തുടങ്ങിയ വായനശീലം അന്‍പത്തിനാലാം വയസിലെത്തിയപ്പോള്‍ വീടൊരുഗ്രന്ഥാലയമായി. വിഖ്യാത റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെഖോവിന്റെ ദ ബെറ്റ് എന്ന കഥയിലെ ലോയറുടെ മാനസികാവസ്ഥയിലാണ് ശിവകുമാര്‍‍ ഇപ്പോള്‍.

ENGLISH SUMMARY:

Like P. Govinda Pillai, Kerala has seen personalities who have forsaken their surroundings for the sake of reading books. V.S. Shivakumar, who became an engineer at BSNL, also forsook a salary for the sake of his love for reading.