college-book

TOPICS COVERED

ഒരു കോളജ് തുടങ്ങിയ കാലം മുതലുള്ള വിദ്യാർഥികളുടേയും  അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും  സാഹിത്യ സൃഷ്ടികളുടെ ഗ്രന്ഥശാല തുറന്നിരിക്കുകയാണ് ഒരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മ. വൈക്കം തലയോലപ്പറമ്പ് ഡി.ബി. കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫോർ റണ്ണേഴ്സാണ് കോളജിലെ ഈ വേറിട്ട ഗ്രന്ഥശാലക്ക് പിന്നിൽ.

 

  പൂർവ്വവിദ്യാർത്ഥികളും   അദ്ധ്യാപകരും ജീവനക്കാരും ഒത്തൊരുമിച്ചപ്പോൾ തലയോലപറമ്പ് ഡി.ബി. കോളജിൽ ഒരു പുതിയ അനുഭവത്തിനാണ് തുടക്കമായത്. 1964 ൽ തുടങ്ങിയ തലയോലപ്പറമ്പ് ഡി.ബി. കോളജിന് പൂർവ്വ വിദ്യാർത്ഥികൾ നൽകുന്ന ഗ്രന്ഥ ദക്ഷിണയാണ് ഇത്. ലൈബ്രറി ഹാളിൽ തന്നെയാണ് പ്രത്യേകം സജ്ജീകരിച്ച പൂർവ്വവിദ്യാർത്ഥി കൂടായ്മയുടെ ഗ്രന്ഥശാല തുറന്നത്.  

പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരുമായിരുന്ന 65 പേരുടെ  200 ലധികം രചനകളാണ്  ഈ ഗ്രന്ഥശാലയിലുള്ളത്... കഥ , ലേഖനം, കവിത, നോവൽ, ജീവചരിത്രം തുടങ്ങി എല്ലാ സാഹിത്യ മേഖലയിലുള്ള രചനകലും ഗ്രന്ഥാലയത്തിലുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ രമേശ് പിഷാരടിയുടെയും  കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എന്‍. അജയകുമാർ , മുൻ അദ്ധ്യാപിക എസ്. ശാരദക്കുട്ടി അങ്ങനെ ഗ്രന്ഥശാലയിലെ എഴുത്തുകാരുടെ പേരുകൾ നീളുന്നു..  കൂടുതൽ രചനകൾ സമാഹരിച്ച് ഗ്രന്ഥശാല വിപുലമാക്കാനാണ് ഫോർ റണ്ണേഴ്സിന്‍റെ ശ്രമം. 

ENGLISH SUMMARY:

Vaikom Talayolaparamb D.B. Alumni association has set up a library in the college