മക്കളുടെ സങ്കടം മാറ്റാന്‍ വിമാനം നിര്‍മിച്ചയാളാണ് പത്തനംതിട്ട കൂടല്‍ സ്വദേശി ബൈജുമോന്‍. മക്കള്‍ ഏറെ ആഗ്രഹിച്ച് വീട്ടില്‍ ചെന്നിട്ടും കാണാന്‍ തയാറാകാതിരുന്ന ഒരു യൂട്യൂബറോടുള്ള വാശിയാണ് ലക്ഷ്യം കണ്ടത്. വിമാനം തകര്‍ത്തു വൈറലാകാനുള്ള പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിച്ചത് സുഹൃത്തുക്കളാണ്.
മക്കള്‍ക്ക് ഏറെ ആരാധനയുള്ള ഒരു യുടൂബറുടെ വീട്ടിലെത്തിയപ്പോഴുള്ള ദുരനുഭവമാണ് ബൈജുമോനെ വിമാനം നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. എഴുപതിനായിരത്തോളം രൂപ ചെലവിട്ട് ഇരുപത് ദിവസം കൊണ്ടാണ് വീട്ടുമുറ്റത്തെ വര്‍ക് ഷോപ്പില്‍ വിമാനം നിര്‍മിച്ചത്.
കുറച്ചു ദിവസം സംസ്ഥാന പാതയ്ക്ക് സമീപം വിമാനം പ്രദര്‍ശിപ്പിച്ചു. 12 വര്‍ഷം വിദേശത്ത് കപ്പലുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ബൈജുമോന്. ഇപ്പോള്‍ വിമാനമാണ് താരമാക്കിയത്. വിമാനത്തില്‍ കയറി കളിക്കുമ്പോള്‍ രണ്ടുമക്കള്‍ക്കും സന്തോഷം. ഇതോടെ ബൈജുവിന്‍റെ യൂട്യൂബ് ചാനലും സജീവമായി.