old-school-building

TOPICS COVERED

പൂട്ടിയ സ്കൂള്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് റാന്നി ഐത്തലയിലെ നാട്ടുകാര്‍.  കാലപ്പഴക്കം ചെന്ന കെട്ടിടം ഇടിഞ്ഞു വീഴുമോ എന്നാണ് പേടി. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം ബലപ്പെടുത്തിയാല്‍ ഉപയോഗിക്കാം എന്ന് നാട്ടുകാര്‍ പറയുന്നു 

 

വിദ്യാര്‍ഥികള്‍ ഇല്ലാതായതോടെ 2010ലാണ് റാന്നി ഐത്തല സര്‍ക്കാര്‍ എല്‍പി സ്കൂള്‍ അടച്ചു പൂട്ടിയത്. പിന്നീട് അഗംന്‍വാടിയും, പോളിങ് ബൂത്തും ഇവിടെ പ്രവര്‍ത്തിച്ചു. 2018ലെ പ്രളയത്തില്‍ വെള്ളംകയറിതോടെ കെട്ടിടം പൂര്‍ണമായും ഉപേക്ഷിച്ചു.  കരിങ്കല്ലിലാണ് കെട്ടിടത്തിന്‍റെ നിര്‍മാണം . കെട്ടിടം തകര്‍ന്നു വീഴുമോയെന്നാണ് ഭയമെന്ന് സമീപത്തെ താമസക്കാര്‍ പറയുന്നു. കെട്ടിടം പുനരുദ്ധരിച്ച് മറ്റ് ഓഫിസുകള്‍ തുടങ്ങണം എന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം അടക്കം നവകേരള സദസില്‍ പരാതി നല്‍കിയിട്ടും കാര്യമൊന്നുമുണ്ടായില്ല.

അറ്റകുറ്റപ്പണി കൊണ്ട് പ്രയോജനമില്ല എന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോര്‍ട്ട്. ഇവിടെ പുതിയ കെട്ടിടം നിര്‍മിച്ചാല്‍ റാന്നി ഉപജില്ലാ ഓഫിസും,  കോണ്‍ഫറന്‍സ് ഹാളുമടക്കം പ്രവര്‍ത്തിക്കാം എന്നാണ് എന്നാണ് ഒരുവര്‍ഷം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ട്.

ENGLISH SUMMARY:

The locals say they cannot sleep because of the closed school