divya-minister

മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ സ്നേഹാദരങ്ങളോടെ ആശ്ലേഷിച്ച ദിവ്യ എസ് അയ്യരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഈ ചിത്രം ഇത്രയേറെ ആഘോഷിക്കപ്പെടുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ പോലും പ്രതീക്ഷിച്ചു കാണില്ല. ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ദിവ്യയുടെ മൊബൈലിലേക്ക് കോളുകളുടെ ബഹളമായിരുന്നു. ‘ ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാന്‍ മലയാളി സ്ത്രീകള്‍ക്ക് കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോള്‍ ഏറെ സന്തോഷമായി’, ഇതായിരുന്നു ദിവ്യയുടെ ഫോണിലേക്ക് വന്ന കോളുകളിലും സന്ദേശങ്ങളിലും ഉണ്ടായിരുന്ന ഉള്ളടക്കം.

പത്തനംതിട്ട കലക്ടറായിരിക്കുമ്പോള്‍ അന്നു മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ചമനുഷ്യനാണെന്ന് മനസിലായതെന്നു ദിവ്യ മനോരമയോട് പറഞ്ഞു. മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന്‍ രാജിവച്ച ദിവസം ദിവ്യ ഭര്‍ത്താവ് കെ.എസ് ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രിവസതിയില്‍ എത്തിയപ്പോഴാണ് ഈ ചിത്രം പകര്‍ത്തിയത്.  കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ ദിവസമായിരുന്നു ഈ ചിത്രം ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

വിപ്ലകരമായ ഒരുപാട് കാര്യങ്ങള്‍ ചെയ്ത ശേഷമാണ് കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്‍ പുതിയ രാഷ്ട്രീയ ദൗത്യം തുടങ്ങിക്കഴിഞ്ഞു. ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിലേറെ ലൈക്ക്. 

Divya S Iyer lovingly embracing K Radhakrishnan has gone viral on social medi:

Divya S Iyer lovingly embracing K Radhakrishnan has gone viral on social media. Vizhinjam International Port Company Managing Director Divya S Iyer did not expect that this pics would be celebrated so much. After this picture was widely shared, Divya got so many calls from women.