സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാവും നടപടി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തിയതായാണ് സൂചന. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ വിമര്‍ശിച്ചുകൊണ്ടുള്ള എന്‍. പ്രശാന്തിന്‍റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍, അവയെകുറിച്ചുള്ള വാര്‍ത്തകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സസ്പെന്‍ഡ് ചെയ്തത്.
ഉന്നതി സിഇഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഫയല്‍ മുക്കി എന്ന ആരോപണത്തിന് പിന്നില്‍ എ.ജയതിലകാണെന്നായിരുന്നെന്ന് ആരോപിച്ചാണ് എന്‍.പ്രശാന്ത്. അഡിഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. വിമര്‍ശനമല്ല , തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന വിസില്‍ ബ്്ളോവറുടെ ഭാഗമാണ് നിര്‍വഹിച്ചത് എന്നാണ് എന്‍.പ്രശാന്തിന്‍റെ വിശദീകരണം
സിവിൽ സർവീസ് ഉദ്യോഗസ്ഥരായ വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെയും സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ ആണുള്ളത്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇരുവരും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് പ്രശാന്തിന് സസ്പെൻഷൻ ലഭിച്ചത്.