shafi-help

TOPICS COVERED

ഓട്ടിസം ബാധിച്ച മകള്‍  ഡെൽഫ രാത്രി ഉറക്കെ ശബ്ദം ഉണ്ടാക്കുന്നുവെന്ന അയൽവാസികളുടെ പരാതി മൂലം പന്ത്രണ്ട് വാടക വീടുകൾ മാറേണ്ടി വന്നിരുന്നു പാലക്കാട് അക്ബര്‍ അലിക്കും കുടുംബത്തിനും.  സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന അക്ബര്‍ അലി സുഖമില്ലാത്ത മകളുമായി താമസിക്കാൻ ഇടമില്ലാതെ വിഷമിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിലിന്‍റെ ഇടപെടല്‍ ഉണ്ടായത് .  520 സ്ക്വയർഫീറ്റില്‍  2 മുറികളുൾപ്പെടെയുള്ള വീട് ഡെൽഫയ്ക്ക് ഒരുങ്ങിയത്. നടന്‍ സുരാജ് വെഞ്ഞാറമൂട് ഡെൽഫയുടെ പുതിയ വീടിന്‍റെ  താക്കോല്‍ ദാന ചടങ്ങില്‍  പങ്കെടുത്തു.