2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മോഡല്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാകാനാകുമെന്ന് ഷാഫി പറമ്പില്‍. വിജയിച്ച സീറ്റുകളില്‍ മാത്രമല്ല, തോല്‍ക്കുന്ന സീറ്റുകളിലും ഇത് ഗുണം ചെയ്യും. കോണ്‍ഗ്രസും യുഡിഎഫും ഒന്നിച്ചുനിന്ന് കഠിനാധ്വാനം ചെയ്യാതെ, വിജയം ആരെങ്കിലും താലത്തില്‍ കൊണ്ടുവരുമെന്ന് കരുതരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകരയില്‍ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ഷാഫി. വിഡിയോ കാണാം.

രാഷ്ട്രീയത്തെ തന്തവൈബ് ബാധിക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സമരരീതിയിലുള്‍പ്പെടെ ക്രിയാത്മകമായ മാറ്റം വരണം. മുന്നില്‍നിന്ന് നയിക്കാനാകാതെ, കൂട്ടത്തിലോടുന്നവരെ നേതാക്കള്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും എംപി പറഞ്ഞു. 

ENGLISH SUMMARY:

Manorama News Newsmaker Debate Shafi Parampil