എറണാകുളം മഹാരാജാസ് കോളേജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഉപയോഗിക്കുന്ന ശുചിമുറികള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പുരോഗമന നിലപാടെടുത്ത കോളജിനെ അപകീര്‍ത്തിപ്പെടുത്താന്‍ സമൂഹമാധ്യമങ്ങളില്‍ ശ്രമം നടക്കുന്നെന്നാണ് കോളജ് അധികൃതരുടെയും വിദ്യാര്‍ഥികളുടെയും പരാതി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ശുചിമുറി മഹാരാജാസ് കൊളേജിലെ വിദ്യാര്‍ഥികള്‍ക്ക് സാധാരണ സംഭവമാണ്. കോളേജില്‍ നടന്ന എം.ജി യൂണിവേഴ്സിറ്റി ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാനെത്തിയവരാണ് വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയത്. ഇത് വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്ന ട്രോളുകളിലേക്കും ചര്‍ച്ചകളിലേക്കും വഴിമാറി.
ട്രാന്‍സ് ജന്‍ഡര്‍ വിഭാഗക്കാരുടെ സൗകര്യാര്‍ഥം കൂടിയാണ് കോളേജ് അധികൃതര്‍ ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. മാറുന്ന കാലത്തെ ഉള്‍ക്കൊള്ളാനാവാത്തവരാണ് വിമര്‍ശിക്കുന്നതെന്ന നിലപാടാണ് കോളജ് അധികൃതര്‍ക്കും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറ ഉപയോഗിക്കാവുന്ന ശുചിമുറികളും ക്യാമ്പസിലുണ്ട്.