വിനോദസഞ്ചാരികളുടെ മനംകുളിര്‍പ്പിച്ച് അതിരപ്പിള്ളി വെള്ളച്ചാട്ടം വീണ്ടും സമൃദ്ധിയില്‍. ചാര്‍പ്പ വെള്ളച്ചാട്ടവും പ്രതാപം വീണ്ടെടുത്തു. പൊരിങ്ങല്‍ക്കുത്ത് ഡാം തുറന്നതോടെ വെള്ളത്തിന്‍റെ വരവും കൂടി.
വേനലില്‍ മെലിഞ്ഞ അതിരപ്പിള്ളിയല്ല ഇന്ന്. കനത്ത മഴയും പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുക കൂടി ചെയ്തതോടെ അതിരപ്പിള്ളി കരുത്ത് തിരിച്ചുപിടിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികള്‍ അതിരപ്പിള്ളി തിരഞ്ഞെടുത്തതോടെ ഹോട്ടലുകളില്‍ ബുക്കിങ് കൂടി.
ഇനി മഴക്കാലം തീരുന്നതു വരെ അതിരപ്പിള്ളിയിലെ മനോഹര കാഴ്ചകള്‍ തുടരും. ഒപ്പം, വിനോദസഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നും. മഴക്കാടുകള്‍ക്കു മധ്യേ, അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് യാത്ര പോകുന്ന സഞ്ചാരികളുടെ എണ്ണവും ഇപ്പോള്‍ കൂടി.