Image∙ Shutterstock - 1

ഒരായിരം ഓര്‍മകളുടെ അമരത്ത് ലോഹിതദാസ്. തനിയാവര്‍ത്തനമില്ലാതെ കഥ പറഞ്ഞ ലോഹിതദാസിന്റെ വേര്‍പാടിന് ഇന്ന് പതിനഞ്ചാണ്ട് തികയുന്നു. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാന്‍‌ ബാക്കിവച്ച കഥകളുമായി മടങ്ങിയ ലോഹിതദാസിനെ മകന്‍ ഹരികൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു.

 

അമരാവതിയിലെ എഴുത്തുമുറിയിലേക്ക് അമ്മയ്ക്കല്ലാതെ ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. അതും വല്ലപ്പോഴുമെന്ന് പറയും ലോഹിതദാസിന്റെ മകനും ഛായാഗ്രാഹകനുമായ ഹരികൃഷ്ണന്‍. മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ എഴുത്തുകാരന്‍ പക്ഷെ വീട്ടില്‍ സിനിമ സംസാരിച്ചിരുന്നില്ല. 

രണ്ട് പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തില്‍ എഴുതിയ 44 തിരക്കഥകള്‍. സംവിധായകനായ പന്ത്രണ്ട് ചിത്രങ്ങള്‍. ഒടുവിലായി എഴുതി തുടങ്ങിയ ഭീഷ്മരും എഴുതാനിരുന്ന ചെമ്പട്ടും ബാക്കിയാക്കിയായിരുന്നു പൊന്നുംവിലയുള്ള കഥാകാരന്റെ ജീവിത ക്ളൈമാക്സ്. എ.കെ.ലോഹിതദാസ് എന്ന പേരില്‍ മക്കള്‍ ഒതുങ്ങരുതെന്ന സ്നേഹനിര്‍ബന്ധത്തിനപ്പുറം ശാസനകളേതുമില്ലാതെ കടന്നുപോയ അച്ഛന്റെ മകനാണ് ഹരികൃഷ്ണന്‍.

കഥാകാരന്റെ വേര്‍പാടിലും കഥാപരിസരങ്ങള്‍ ഒഴിയുന്നില്ല .സേതുമാധവനെയും അച്ചൂട്ടിയെയും പരമുനായരെയും ഭാനുമതിയെയുമൊക്കെ ഓര്‍ക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളും.

ENGLISH SUMMARY:

15 years for the Death anniversary of eminent director Lohithadas