mammooty-1

മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇതാ അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന് വയ്ക്കുന്നത്. നാളെ വൈകിട്ടാണ് ലേലം.

 

ഇലകളില്‍ ഇരിക്കുന്ന നാടന്‍ ബുള്‍ബുള്‍. ചിത്രം ക്യാമറിയില്‍ പകര്‍ത്തിയതാകട്ടെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും. ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന 'പാടിപ്പറക്കുന്ന മലയാളം' എന്ന ഫോട്ടോ പ്രദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷങ്ങളിലൊന്ന് മമ്മൂട്ടിയുടെ ഈ പക്ഷിച്ചിത്രമാണ്. മമ്മൂട്ടി എന്ന് ചിത്രത്തില്‍ കയ്യൊപ്പും ചാര്‍ത്തിയിട്ടുണ്ട്. നാളെ വൈകിട്ട് ലേലം നടത്തി ചിത്രം വില്‍ക്കാനാണ് തീരുമാനം. ഒരു ലക്ഷം രൂപ അടിസ്ഥാനവില. 

പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഇന്ദുചൂഢന്‍റെ സ്മരാണാര്‍ഥമാണ് പ്രദര്‍ശനം. ജയിനി കുര്യാക്കോസ്, സുരേഷ് ഇളമണ്‍ എന്നിവരടക്കം 23 പേര്‍ ചിത്രീകരിച്ച 61 പക്ഷികളുടെ ചിത്രമാണ് പ്രദര്‍ശനത്തിലുളളത്. ഇന്ദുചൂഢന്‍റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ നിന്നെടുത്ത കുറിപ്പുകള്‍ ഓരോ ചിത്രത്തിനും നല്‍കിയിരിക്കുന്നു. പശ്ചാത്തലത്തില്‍, കിളികളുടെ ശബ്ദങ്ങളും. രാവിലെ 11 മുതല്‍ 7 വരെയാണ് പ്രദര്‍ശനം. നാളെ അവസാനിക്കും. 

ENGLISH SUMMARY:

Fans get a chance to own a bird picture captured by Mammootty's camera