TOPICS COVERED

തേങ്ങ ഉപയോഗിച്ച ശേഷം തൊണ്ടും ചകിരിയുമൊക്കെ നമ്മൾ ഉപേക്ഷിക്കാറാണ് പതിവ്.  എന്നാൽ വലിച്ചെറിയുന്ന തൊണ്ടിൽ നിന്ന് ഹൈ പോറസ് ആയിട്ടുള്ള കാർബൻ കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം വിമൻസ് കോളജിലെ ഫിസിക്സ് വിഭാഗം ഗവേഷക വിദ്യാർഥികൾ. ഈ കാർബണിൽ നിന്ന് ഹൈ പൊറോസിറ്റി ഉള്ള സൂപ്പർ കപ്പാസിറ്റർ ഇവർ വികസിപ്പിക്കുകയും ചെയ്‌തു.

ഉപയോഗ ശേഷം പറമ്പിലേക്ക് വലിച്ചെറിയുന്ന തൊണ്ടുകൾ. ആ തൊണ്ടുകൾ കൊണ്ടൊരു സൂപ്പർ കപ്പാസിറ്റർ. കിലോ ഗ്രാമിന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ഹൈ പൊറോസിറ്റി കാർബണുകൾ ചുരുങ്ങിയ ചിലവിൽ ഉൽപ്പാദിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം വിമൻസ് കോളജിലെ ഫിസിക്സ് വിഭാഗംഗവേഷക വിദ്യാർഥികൾ. 

ഫിസിക്സ് വിഭാഗം ഗവേഷക വിദ്യാർത്ഥികളായ മെറിൻ, ഗണേഷ്, അനു എന്നിവർ ഡോ.  സേവിയറിന്റെകീഴിലാണ് ഗവേഷണം നടത്തുന്നത്. പരിസ്ഥിതിക്ക് മാലിന്യമായി മാറുന്ന പല വസ്തുക്കളും, വ്യവസായിക അടിസ്ഥാനത്തിൽ ഉപയോഗമുള്ള ഹൈ പൊറോസ്‌ കാർബണുകളെ പോലെ ഉപയോഗപ്പെടുത്താൻ കഴിയും. സാധാരണ ബാറ്ററി കപ്പാസിറ്ററെ അപേക്ഷിച്ച് കൂടുതൽ ചാർജും ബാറ്ററി സൈക്കിൾ ഉള്ളതുമാണ് പുതിയ ഹൈപൊറോസിട്ടി സൂപ്പർ കപ്പാസിറ്ററുകൾ. കാർബൺ ഉപയോഗിച്ച് ജല ശുദ്ദീകരണം നടത്തുന്നതിനുള്ള പ്രോജക്റ്റും ഇവർ വികസിപ്പിച്ചിട്ടുണ്ട്.