Image Credit; Facebook

Image Credit; Facebook

മകന് പി.ജി പഠനത്തിനായി തമിഴ്നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ കിട്ടിയിട്ടും, ബാംഗ്ലൂർ സെന്റ് ജോസഫ്സ്‌ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ വിട്ടതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി സംവിധായൻ ഡോ. ബിജു. സെൻട്രൽ യൂണിവേഴ്‌സിറ്റി വേണോ സെന്റ് ജോസഫ്‌സ് വേണോ എന്ന് എല്ലാവർക്കും ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. 

സെർച്ച് ചെയ്തപ്പോൾ,  തമിഴ് നാട് സെൻട്രൽ യൂണി വേഴ്‌സിറ്റി വളരെ ഉൾ പ്രദേശത്തുള്ള ഒരു സ്ഥലത്താണെന്ന് മനസിലായി. അച്ഛാ ഒരു സിനിമ കാണാൻ പോലും അടുത്തു തിയറ്റർ ഉണ്ടെന്ന് തോന്നുന്നില്ല, പഠിക്കാൻ മാത്രം ആണെങ്കിലേ അങ്ങോട്ട് പോയിട്ട് കാര്യമുള്ളൂ എന്ന് മകൻ പറഞ്ഞപ്പോൾ ഞങ്ങൾ ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു. പഠിക്കാൻ മാത്രം ആയി കോളജിൽ പോയിട്ട് എന്ത് കാര്യം, നീ ബാഗ്ലൂരിലേക്ക് തന്നെ പൊക്കോ എന്ന്. 

ഡോ. ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചെന്നൈയിലെ ലയോള കോളജിൽ നിന്നും മാത്തമാറ്റിക്സിൽ ബിരുദം പൂർത്തിയാക്കിയ ശേഷം എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്‌ ആണ് പോസ്റ്റ് ഗ്രാജുവേഷൻ പഠനത്തിനായി അച്ചു തിരഞ്ഞെടുത്തത്. ബാംഗ്ലൂർ സെന്റ് ജോസഫ്സ്‌ യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ദിവസം അഡ്മിഷൻ എടുത്തു. അങ്ങനെ അച്ചു പി ജി വിദ്യാർത്ഥി ആയി.

എത്ര പെട്ടന്ന് ആണ് വർഷങ്ങൾ കടന്നു പോകുന്നത്. വീട്ടിലേക്കുള്ള വഴിയിൽ അഞ്ചാമത്തെ വയസ്സിൽ അഭിനയിക്കുമ്പോൾ ഷൂട്ടിങ്ങിനിടയിൽ അവൻ എന്റെ മടിയിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു. ആ ഫോട്ടോ ആണ് വർഷങ്ങൾ ആയി എന്റെ ലാപ് ടോപ്പിന്റെ മുഖ ചിത്രം. എന്റെ ലാപ് ടോപ് തുറക്കുമ്പോൾ എപ്പോഴും ഞാൻ കാണുന്ന ആ അഞ്ചു വയസ്സുകാരൻ ദാ ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കുന്നു .

സെന്റ് ജോസഫ്സ്‌ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ എടുത്ത ശേഷം അവനെ കൊണ്ടാക്കാൻ ആയി ബാംഗ്ലൂരിനു യാത്ര തിരിക്കുന്ന ദിവസം രാവിലെ ആണ് തമിഴ്നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ അവന് സ്റ്റാറ്റിസ്റ്റിക്സിന് അഡ്മിഷൻ കിട്ടുന്നത് . സെൻട്രൽ യൂണിവേഴ്‌സിറ്റി വേണോ സെന്റ് ജോസഫ്‌സ് വേണോ എന്ന് എല്ലാവർക്കും ഒരു കൺഫ്യൂഷൻ . വിശദമായി ഒന്ന് സെർച് ചെയ്തു നോക്കിയപ്പോൾ തമിഴ് നാട് സെൻട്രൽ യൂണി വേഴ്‌സിറ്റി വളരെ ഉൾ പ്രദേശത്തുള്ള ഒരു സ്ഥലത്താണ് . കാമ്പസിന് പുറത്തു തീരെ ചെറിയ ഒരു വില്ലേജ് മാത്രം . മൊത്തത്തിൽ ഒരു ഗവേഷണം നടത്തിയിട്ട് അവൻ പറഞ്ഞു . അച്ഛാ ഒരു സിനിമ കാണാൻ പോലും അടുത്തു തിയറ്റർ ഉണ്ടെന്ന് തോന്നുന്നില്ല , നല്ല ഭക്ഷണം കഴിക്കാൻ ഹോട്ടലും ഉണ്ടോ എന്ന് സംശയം ആണ് , പഠിക്കാൻ മാത്രം ആണെങ്കിലേ അങ്ങോട്ട് പോയിട്ട് കാര്യമുള്ളൂ . വേറെ യാതൊരു എന്റർറ്റെയിൻമെന്റും ഇല്ല . ഞങ്ങൾ ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു . പഠിക്കാൻ മാത്രം ആയി കോളജിൽ പോയിട്ട് എന്ത് കാര്യം .നീ ബാഗ്ലൂരിലേക്ക് തന്നെ പൊക്കോ .

Explore the life and the city …

അപ്പോൾ അച്ചു ഇനി രണ്ടു വർഷം ബാംഗ്ലൂരിൽ ബിരുദാനന്തര ബിരുദ പഠനം ആഘോഷിക്കൂ ...

ബാംഗ്ലൂരിൽ ഞങ്ങൾ എത്തിയപ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രകാശ് ബാരെക്കും കുടുംബത്തിനും പ്രത്യേക നന്ദി.

ഫോട്ടോ ക്രെഡിറ്റ് - മുക്ത (പ്രേം ചന്ദിന്റെയും ദീദിയുടെയും മകൾ മുക്ത സെന്റ് ജോസഫിൽ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റിൽ അധ്യാപിക ആണ് . )

ENGLISH SUMMARY:

Dr. Biju facebook post about his son achu