വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ എസ് അയ്യര്‍ പ്രസംഗം പറഞ്ഞതിന് പിന്നാലെ ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരിനാഥന്‍റെ ഫെയ്സ് ബുക്ക് പേജില്‍ കോണ്‍ഗ്രസ് അണികളുടെ പൊങ്കാല.
‘ചേട്ടാ.. ഭാര്യയോട് ഉമ്മൻചാണ്ടി വിഴിഞ്ഞത്തിനു വേണ്ടി കഷ്ടപെട്ടത് ഒന്ന് പറഞ്ഞു കൊടുക്കണെ, വീട്ടിലുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്താണ് പിണറായിസം, നിങ്ങളുടെ അഭിപ്രായം ഭാര്യയുടെ അഭിപ്രായം തന്നെയാണോ?, തുടങ്ങി ഇനി പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരെയും നോക്കണ്ട എന്നുവരെയാണ് കമന്‍റുകള്‍ ശബരിനാഥന് വരുന്നത്.
അതേ സമയം ദിവ്യ എസ് അയ്യര്‍ക്കെതെിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ സരിന്‍ രംഗത്ത് എത്തിയിരുന്നു. മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ടെന്നും അവരോട് ചോദിച്ചാല്‍ കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ പറയുമെന്നും സരിന്‍ പറഞ്ഞു.