collector

TOPICS COVERED

അവധി പ്രഖ്യാപിച്ചാല്‍ നന്ദിയും കരുതലും, പ്രഖ്യാപിച്ചില്ലെങ്കില്‍ പരിഭവം, പരാതി. കലക്ടര്‍മാരുടെ സോഷ്യല്‍മീഡിയ പേജുകളില്‍ മഴക്കാലമായതോടെ ഇതാണ് അവസ്ഥ. ഇന്നലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാത്ത കലക്ടറോട് അപേക്ഷിച്ചും പരാതി പറഞ്ഞും കുറ്റം പറഞ്ഞും നിറഞ്ഞത് കുട്ടിക്കമന്റുകള്‍. തെക്കും വടക്കും പടിഞ്ഞാറും കിഴക്കും അവധി, എന്നിട്ടും ഈ ഇടയ്ക്കുനില്‍ക്കുന്ന എറണാകുളത്തിന് അവധിയില്ലേ എന്നായിരുന്നു കലക്ടറോടുള്ള ഒരു ചോദ്യം.  എറണാകുളം വാട്ടര്‍പ്രൂഫ് ആണോ? എറണാകുളത്തെ കുട്ടികള്‍ സ്കൂബ ഡൈവിങ് പഠിക്കേണ്ടിയിരിക്കുന്നു, അങ്ങനെ നിറഞ്ഞു പരാതിപ്രളയം. ഇതിനിടെ കലക്ടര്‍മാമന്‍ അവധി തരാത്തതുകൊണ്ട് സ്വയം അവധി പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികളും മക്കള്‍ക്ക് അവധി നല്‍കിയ രക്ഷിതാക്കളും നിരവധി.

CollectorRainComments04

കലക്‌ടറോട് ആ ജനലൊന്നു തുറന്നുനോക്കാന്‍ പറ വാപ്പീ എന്ന് പിതാവിനോടുള്ള കുട്ടികമന്റും കാണാമായിരുന്നു പേജുകളില്‍.  ഞായറാഴ്ചയും സ്കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടാവണേ എന്നാഗ്രഹിച്ച 90ലെ പഠിപ്പിസ്റ്റ് ആയിരുന്നു നമ്മുടെ എറണാകുളം കലക്ടര്‍ എന്നായിരുന്നു കലക്ടറെ ട്രോളിയുള്ള മറ്റൊരു കമന്റ്. കലക്ടര്‍ മാമന്, അപ്പനറിയാതെ അപ്പന്റെ എഫ്ബിയില്‍ കയറി ഇടുന്ന പോസ്റ്റ് എന്നു തുടങ്ങുന്ന കമന്റില്‍ മാമന്‍ ഞങ്ങളുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചു എന്നു പറയുന്നുണ്ട്. 

മഴ ഇല്ലാത്തപ്പോള്‍ പോലും അവധി തന്ന മാമന്‍ ഇപ്പോള്‍ തരാത്തതെന്താ? വിശ്വാസമാണ് മാമാ മാമന്‍ മഴയില്‍ ഒഴുക്കിക്കളഞ്ഞത്, മറ്റു ജില്ലക്കാര്‍ അവധി പ്രഖ്യാപിക്കും മുന്‍പേ അവധി പ്രഖ്യാപിക്കുന്ന ഓജസും തേജസുമുള്ള മാമനാണ് ഞങ്ങളുടെ മനസില്‍, അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ രാവിലെ 6ന് മുന്‍പ് വേണം എന്ന ഭീഷണിയുമുണ്ട് ഇക്കൂട്ടത്തില്‍.  

CollectorRainComments05

തിങ്കളാഴ്ച എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട് ഉള്ളതിനാലാണ് അന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ചൊവ്വ മുഹറം അവധി കൂടി കിട്ടിയതോടെ മഴയുടെ പേരില്‍ ബുധന്‍ കൂടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു പലരും. എന്നാല്‍ മഴയുടെ അലര്‍ട്ട് കണക്കിലെടുത്താണ് അവധി പ്രഖ്യാപനം എന്നതുകൊണ്ടുതന്നെ ഇന്നലെ എറണാകുളത്ത് സ്കൂളുകള്‍ പ്രവര്‍ത്തിച്ചു.  ഇതാണ് പലരെയും നിരാശരാക്കിയത്. അതേസമയം ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് ജനലിലൂടെ പുറത്തേക്കുനോക്കി അവധി പ്രഖ്യാപിക്കുന്ന കോട്ടയം ജില്ലാ കലക്ടറുടെ ട്രോള്‍ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. 

Ernakulam Collector Facebook page comments :

Socialmedia comments on Ernakulam collector facebook pages,about school holiday declaration, so many complaints, requests are raising on the fb pages