മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ തുടരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി അര്‍ജുന്‍റെ പഴയ വിഡിയോ. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഹാരം പാചകം ചെയ്തും ലോറിയില്‍ ലോഡ് കയറ്റുന്നതുമായ വിഡിയോ ആണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത് . കാത്തിരുക്കുന്നു അര്‍ജുന്‍ നിനക്കായി എന്ന ക്യാപ്ഷനോടെ നിരവധി പേജുകളിലും ഈ വിഡിയോ പ്രചരിക്കുന്നുണ്ട്.
അതേ സമയം അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി. എന്നാൽ ശക്തമായ അടിയൊഴുക്കു കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല. രണ്ടുതവണ ഡ്രോൺ വെള്ളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും വലിയ അടിയൊഴുക്കുകാരണം വിജയിച്ചില്ല.