lakshman-childern

മണ്ണെടുത്ത ഷിരൂരിലെ ലക്ഷ്‌മണയുടെ കുഞ്ഞുങ്ങളും ആ ഹോട്ടലുമാണ് റീലുകളില്‍ നിറയുന്ന സങ്കട കാഴ്ച . മണ്ണെടുക്കും മുന്‍പുള്ള ഹോട്ടലിന്‍റെയും കുട്ടികളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ദേശീയ പാതയിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരിൽ പലരും ഈ ഹോട്ടലിൽ കയറുമായിരുന്നു. പാതയോരത്ത് ലോറികൾ നിർത്തുന്ന ലോറി ഡ്രൈവർമാരായിരുന്നു ഇതിൽ ഏറെ. ഹോട്ടല്‍ നടത്തിയിരുന്ന ലക്ഷ്മണ നായ്ക, ഭാര്യ ശാന്തി നായ്ക,  ഇവരുടെ മക്കളായ റോഷൻ, അവന്തിക എന്നിവരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തിയത്.

അതേ സമയം ഗംഗാവലിപ്പുഴയില്‍ ഒടുവിലത്തെ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. അര്‍ജുനായി രാത്രിയില്‍ വീണ്ടും പരിശോധന നടത്തുമെന്ന് സൂചന.