adimali-police

കൊച്ചുങ്ങളുടേത് മാത്രമല്ല, മുതിര്‍ന്നവരുടെ ആഗ്രഹങ്ങളും നമ്മളെക്കൊണ്ട് കഴിയുവാണേല്‍ അങ്ങ് സാധിച്ചുകൊടുക്കണം. അങ്ങനെയൊരു ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് അടിമാലി പൊലീസ്. 

'സാറേ എനിക്ക് എസ്.ഐ സാറിന്‍റെ മുന്നിൽ ഒരു പാട്ടു പാടണം' എന്ന് പറഞ്ഞ് ഒരാള്‍ സ്റ്റേഷന് മുന്നിലെത്തുന്നു. എന്നാ പിന്നേ പാടിക്കോട്ടെയെന്ന് കാക്കിക്കുള്ളിലെ കലാഹൃദയം. പിന്നെ സ്റ്റേഷനാകെ കണ്ടത് അറിയപ്പെടാനാകാതെ പോയൊരു പ്രതിഭയെ. അല്ലിയാമ്പല്‍ പുഴയില്‍ എന്ന ഗാനം ആ മധ്യവയസ്കന്‍ മനോഹരമായി ആലപിച്ചു. ശേഷം എസ്.ഐ താന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇയാളെ കാണിക്കുന്നതും ഗായകന്‍ എസ്.ഐക്ക് സല്യൂട്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. 

അനന്തപദ്മനാഭൻ ചിന്നപ്പാറ എന്നയാളാണ് ഗായകനെന്നാണ് കമന്‍റ് ബോക്സിലെ അടിമാലിക്കാര്‍ പറയുന്നത്. സഹജീവികളുടെ പ്രശ്നങ്ങളെയും ആഗ്രഹങ്ങളെയും സംയമനത്തോടെ കേൾക്കുന്നവനാണ് യഥാർത്ഥ നിയമപാലകനെന്നും പാട്ട് പാടിയ ആൾക്കും അതിനു സ്നേഹപൂർവ്വം അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട് കമന്‍റ് ബോക്സ്. 

ENGLISH SUMMARY:

Adimali Police granted his wish to sing in front of SI