rajaout
 

തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച് വളര്‍ന്ന് ദാരിദ്ര്യവും മറ്റ് പ്രതിസന്ധികളും അതിജീവിച്ച് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ കഥയാണ് എം.ജി രാജമാണിക്യം എന്ന എം.ജി.ആര്‍ അന്‍പോട് രാജ മാണിക്യത്തിലൂടെ പറയുന്നത്. രാജ മാണിക്യത്തിന്‍റെ ഇഷ്ട നടനായ മമ്മൂട്ടി അദേഹത്തിന്‍റെ അമ്മയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തതത്.

രാജ മാണിക്യത്തിന്‍റെ ജീവിത കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എംജിആറിന്‍റെ കഥയാണെന്ന് പ്രകാശനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞു.

കുട്ടിക്കാലം മുതല്‍ തന്നെ മമ്മൂട്ടിയുടെ ആരാധകനായിരുന്നുവെന്ന് എം.ജി രാജമാണിക്യം. കേരളത്തിലെത്തിയ ശേഷം മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞെന്നും അദേഹം പറഞ്ഞു.

തീഷ്ണമായ ജീവിത അനുഭവങ്ങളുടെ ഭാഗമായ അമ്മയ്ക്ക് തന്നെ പുസ്തത്തിന്‍റെ ആദ്യ പതിപ്പ് നല്‍കുന്നുവെന്ന് പറഞ്ഞതിനാലാണ് ചടങ്ങിന്‍റെ ഭാഗമാകാന്‍ കൗതുകമുണ്ടായതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി.

മന്ത്രി പി.രാജീവ് എറണാകുളം ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിന്‍റെ ഭാഗമായി. 

ENGLISH SUMMARY:

Actor Mammootty released the by MG Rajamanikyam, Secretary of Revenue and Devaswom