ഫ്‌ളൈറ്റ് ചാർജ് വിഷയത്തിൽ ലോക്സഭയിൽ വടകര എംപി ഷാഫി പറമ്പിൽ നടത്തിയ പ്രസം​ഗത്തെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി ഇടത് സഹയാത്രികൻ പ്രേംകുമാർ.  ഷാഫിയുടെ പ്രസംഗം പൊളിയാണ്; പക്ഷേ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വളരെ വൈകാരികമായിത്തന്നെ, നല്ല ഇംഗ്ലീഷിൽ കാര്യം പറയാൻ ഷാഫിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രേംകുമാർ കുറിച്ചു. എന്നാൽ ഷാഫി പറമ്പിലാണ് ഇതാദ്യമായി ഉന്നയിക്കുന്നത് എന്നോ, ഇത് പരിഹരിക്കാനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തുമെന്നോ സത്യസന്ധമായി വിശ്വസിക്കാൻ ശ്രമിക്കുന്നവർക്കായാണ് ഈ പോസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായ്, 2022 ജൂലൈ 18 ന് അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രി വി.കെ.സിംഗ് നൽകിയ  മറുപടിയും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

പ്രേംകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഷാഫിയുടെ പ്രസംഗം പൊളിയാണ്; പക്ഷേ.

പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന ഫ്‌ളൈറ്റ് ചാർജ് വിഷയത്തിൽ വടകര എം.പി. ഷാഫി പറമ്പിൽ ലോക്സഭയിൽ പ്രൈവറ്റ് മെമ്പർ റെസല്യൂഷൻ അവതരിപ്പിച്ചതും അതിന് പ്രതികരണമായി സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു പറഞ്ഞ കാര്യങ്ങളും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ഷാഫി സഭയിൽ പറഞ്ഞ കാര്യങ്ങൾ വിമാനയാത്രക്കാർ പൊതുവിലും ഗൾഫ് മേഖലയിൽ നിന്നുള്ളവർ പ്രത്യേകിച്ചും നേരിടുന്ന വലിയ പ്രശ്നങ്ങൾ തന്നെയാണ്. വളരെ വൈകാരികമായിത്തന്നെ, നല്ല ഇംഗ്ലീഷിൽ കാര്യം പറയാനും പുള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. 

പക്ഷേ, ഇപ്പോൾ ഷാഫി പറമ്പിലാണ് ഇതാദ്യമായി ഉന്നയിക്കുന്നത് എന്നോ, ഇത് പരിഹരിക്കാനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തുമെന്നോ സത്യസന്ധമായി വിശ്വസിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയിലേക്ക് രസമില്ലാത്ത ചില കാര്യങ്ങൾ. 

ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായ്, 2022 ജൂലൈ 18 ന് അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രി വി.കെ.സിംഗ് നൽകിയ  മറുപടിയിൽ രണ്ട് കാര്യങ്ങൾ കൃത്യമായി പറയുന്നുണ്ട്. 

01.

Airfares are neither established nor regulated by the Government. ഞങ്ങൾക്കിതിലൊരു റോളുമില്ലാ ന്ന്. 

02.

The Government does not intend to regulate airfares on International routes. ഞങ്ങലിതിലിടപെടാൻ പോണില്ലാ ന്ന്.

ഇതേ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായ്, 2023 ജൂലൈ 24 ന് ഇതേ വി.കെ.സിംഗ് നൽകിയ  മറുപടിയിൽ മൂന്ന് കാര്യങ്ങൾ ഒരിക്കൽക്കൂടി തെളിച്ചു പറയുന്നുണ്ട്. 

01.

Increase in air fares is driven by seasonality and demand-supply constraints. സീസൺ നോക്കി കൂടുന്നതാണിഷ്ടാ ന്ന്. 

02.

Increase in air fare is also attributable to increase in fuel prices. 

ഇന്ധന വിലയാണ് മുഖ്യം ബിഗിലേ ന്ന്.  

03.

There is no proposal at present to interfere with the existing regulatory frame work  on airfare. ഇടപെടുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലാ ന്ന് 

ഇതേ കേന്ദ്രസർക്കാർ 2023 നവംബർ10 ന് കേരളാ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ് മൂലത്തിൽ നാല് കാര്യങ്ങൾ ഇതിനേക്കാൾ വൃത്തിക്ക് പറയുന്നുണ്ട്. 

01.

സർക്കാരിന്റെ പൊതുനിലപാട്: 

After privatisation and as per prevailing regulations, airfares are not regulated by the government. 

02.

ചാർജ് കൂട്ടലിനെപ്പറ്റി: 

The airlines adopt dynamic pricing which is a global pricing strategy.

03.

ടിക്കറ്റ് ഫെയർ പരിധി നിർണയിക്കൽ: 

The introduction of caps on fares in various sectors will lead to market distortion. 

04.

കമ്പനികളുടെ ഭാഗം: 

Businesses are able to stay competitive by changing prices based on algorithms. 

ടിക്കറ്റ് നിരക്ക് കൂടാൻ കാരണമാവുന്നുവെന്ന് കേന്ദ്രൻ തന്നെ സമ്മതിച്ച Aviation Turbine Fuel (Domestic) ന്റെ വിലയും കൂടി ഒന്ന് പറഞ്ഞിട്ട് പോവാം. 

2020 ഏപ്രിൽ: INR 32,424/KL  

2022 ജൂൺ: INR 1,31,354/KL

2024 ജൂലൈ: INR 1,02,635/KL 

സ്വന്തമായുണ്ടായിരുന്ന എയർ ഇന്ത്യ ടാറ്റാ കമ്പനിക്ക് വിറ്റ കേന്ദ്രസർക്കാർ ഇടപെട്ട്, ടിക്കറ്റ് ചാർജ് കുറയ്ക്കുമെന്ന പ്രതീക്ഷ നല്ലതാണ്. 

ചാർജ് കുറയുമെന്ന് വിചാരിച്ച് നേരത്തെ ടിക്കറ്റ് എടുക്കാതിരിക്കുന്നത് നല്ലതല്ല.  

ENGLISH SUMMARY:

Prem Kumar facebook post about Shafi Parambil