തോരാതെ മഴ പെയ്യുമ്പോള്‍ വിദ്യാര്‍ഥികളുടെ കണ്ണുകള്‍ കലക്ടറുടെ ഫെയ്സ്ബുക്ക് പേജുകളിലായിരിക്കും ഉടക്കി നില്‍ക്കുന്നത്. അവധി പ്രഖ്യാപിച്ചാല്‍ നന്ദിയും ഇല്ലെങ്കില്‍ കലിപ്പ് മേസേജുകളും. നാളെ ഏഴു ജില്ലകളില്‍ അവധിയാണ്. ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കു മാത്രം അവധി പ്രഖ്യാപിച്ചുള്ള കലക്ടര്‍ വി. വിഘ്നേശ്വരിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. എല്ലാ സ്കൂളുകള്‍ക്കും ബാധകമല്ലെന്നും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നിടത്തു മാത്രമാണ് അവധിയെന്നും പോസ്റ്റില്‍ പറയുന്നു. അപ്പോ ഹോംവർക്ക് ഒക്കെ തീർത്ത് ഇടുക്കിയുടെ മിടുക്കന്മാരും മിടുക്കികളും സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുവല്ലേയെന്നും കലക്ടര്‍ പോസ്റ്റില്‍ കുറിച്ചു.
കലക്ടറുടെ കുറിപ്പ്:
അതും ന്യൂ ജെൻ
അതെ, നാളെയും സ്കൂളുകൾക്ക് അവധിയാണ് ...... പക്ഷേ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അല്ല കേട്ടോ... ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഖജനപാറ ജി എച്ച് എസ് എസ്, ചിത്തിരപുരം ജി എച്ച് എസ് എന്നീ സ്കൂളുകൾക്ക് മാത്രമാണ്... അപ്പോ ഹോംവർക്ക് ഒക്കെ തീർത്ത് ഇടുക്കിയുടെ മിടുക്കന്മാരും മിടുക്കികളും സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുവല്ലേ....😊