വയനാട്ടില്‍ എല്‍ഐസി ക്ലെയിമുകള്‍ വേഗം തീര്‍പ്പാക്കും; ഇളവുകള്‍ പ്രഖ്യാപിച്ച് കോര്‍പറേഷന്‍

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ അവകാശികള്‍ക്ക് ആശ്വാസമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഇടപെടല്‍. എല്‍ഐസി പോളിസികളുടെയും പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമ യോജനയുടെയും അവകാശികള്‍ക്ക് പോളിസി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്ന് എല്‍ഐസി സിഇഒയും എംഡിയുമായ സിദ്ധാര്‍ഥ മൊഹന്തി അറിയിച്ചു. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കോഴിക്കോട് ഡിവിഷനില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു.

നോഡല്‍ ഓഫിസര്‍മാര്‍

എം.പി.രാജേന്ദ്രൻ (മാനേജർ–ക്ലെയിംസ്)
കോഴിക്കോട് ഡിവിഷണൽ ഓഫീസ്
മൊബൈൽ: 94954 52476
ലാൻഡ് ലൈൻ: 0495 2728765

എം.സി.ജോയ്
അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ
ക്ലെയിംസ് വിഭാഗം
ബ്രാഞ്ച് ഓഫീസ്, കൽപ്പറ്റ
മൊബൈൽ: 85478 00242

കെ.ജെ.ജോണി
അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ,
ക്ലെയിംസ് വിഭാഗം
ബ്രാഞ്ച് ഓഫീസ്, സുൽത്താൻബത്തേരി
മൊബൈൽ: 94971 46610

ENGLISH SUMMARY:

In response to the landslide disaster in Wayanad, the Life Insurance Corporation (LIC) of India is taking steps to provide relief to the affected individuals. LIC's CEO and MD, Siddharth Mohanty, announced that the procedures for availing policy benefits and the Prime Minister's Jeevan Jyoti Bima Yojana will be simplified for the beneficiaries. Additionally, nodal officers have been appointed in the Kozhikode division to expedite claim processing by coordinating with state government officials.