പത്തനംതിട്ട ഇടപ്പരിയാരം സ്വദേശി പ്രമോദിന്റെ രണ്ടു ദിവസമായുള്ള കേറ്ററിങ് വയനാടിന് വേണ്ടിയാണ്. വറുതിക്കാലത്തും ഉള്ളതുകൊണ്ട് വയനാടിന് എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിലാണ് പ്രമോദും കൂട്ടരും.
കർക്കിടകമാണ് . ചടങ്ങുകൾ ഒന്നുമില്ലാതെ കാറ്ററിങ് സ്ഥാപനങ്ങൾക്ക് വറുതിയുടെ കാലം. വയനാടിന്റെ ദുരന്തം നോക്കുമ്പോൾ തങ്ങളുടെ കടമൊന്നും ഒന്നുമല്ല എന്ന് പ്രമോദിന് തോന്നി. പറഞ്ഞപ്പോൾ തൊഴിലാളികളും പ്രമോദിനൊപ്പം നിന്നു. ഈ കാണുന്ന ജോലിയുടെ ഫലം വയനാടിനുള്ളതാണ്.
അടുത്ത ദിവസത്തെ കാറ്ററിങ് കൂടി കഴിഞ്ഞാൽ കിട്ടുന്ന തുക ജില്ലാ കലക്ടർക്ക് കൈമാറും. കാറ്ററിംഗ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് സഹകരിക്കുന്നതിന്ന് പുറമേയാണ് പ്രമോദിന്റെ ഇടപെടലുകൾ.