maveli-lottery

TOPICS COVERED

ഒരു ചെയിന്‍ഞ്ച് ആർക്കാ ഇഷ്ടമല്ലാത്തത്. വ്യത്യസ്തമായ രീതിയിൽ ഒരു ലോട്ടറി കച്ചവടം കണ്ടാലോ. ഗുരുവായൂർ അമ്പലനടയിലാണ് സംഭവം. ഗുരുവായൂർ അമ്പല പരിസരത്ത് പല തരത്തിലുള്ള ലോട്ടറി കച്ചവടക്കാരെ കാണാൻ സാധിക്കും. എന്നാൽ അവരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് മായാദേവി.

 

ഓണമായാൽ മാവേലി, ക്രിസ്മസിന് സാന്താക്ലോസ്, എന്നിങ്ങനെ പലതരം വേഷത്തിലാണ് മായാദേവിയുടെ ലോട്ടറിയാത്ര. കണ്ടു നില്ക്കുന്നവർക്ക് കൗതുകമാണ്. എന്നാൽ ഗുരുവായുർ സ്വദേശി മായാദേവിക്ക് ഇതൊരു അതിജീവിനത്തിന്‍റെ കഥയാണ്.

ലോട്ടറി യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായ മായാദേവി വയനാട് ദുരന്തബാധിതർക്കായി തന്‍റെ ഒരു ദിവസത്തെ വരുമാനം യൂണിയൻ ഏരിയാ സെക്രട്ടറിക്ക് കൈമാറി. ഗുരുവായൂർ അമ്പലനടയിൽ സ്ഥിരം സാന്നിധ്യമായ മായാദേവി പാട്ടുപാടിയുമാണ് ലോട്ടറി വില്പന നടത്തുന്നത്.