dhananjay-roy-vadakara

ബംഗാളുകാരനായ ധനഞ്ജയ് റോയിയാണ് കോഴിക്കോട് വടകരക്കാരുടെ പുതിയ ഹീറോ. ദേശീയപാതയോരത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ധനഞ്ജയ്‌യുടെ അവസരോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

 

അന്ന് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന പെട്രോള്‍, പമ്പിന്‍റെ അറയിലേക്ക് നിറയ്ക്കുന്ന ജോലിയിലായിരുന്നു ധനഞ്ജയ്. ഇതിനിടയിലാണ് പമ്പിന്‍റെ തൊട്ടുമുന്നില്‍ വച്ചിരുന്ന ബൈക്കിന് തീപടരുന്നത്. തീ ആളിപ്പടര്‍ന്നതോടെ അപകടം മണത്ത ധനഞ്ജയ് ഓടിയെത്തി പമ്പില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്സറ്റിന്‍ഗ്യുഷറെടുത്ത് വേഗത്തില്‍ തീയണച്ചു. ധനഞ്ജയ്‌യുടെ സമയോചിത ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ചിത്രം മറ്റൊന്നായേനെ.  

എട്ടുവർഷം മുമ്പാണ് ധനഞ്ജയ് കേരളത്തിലെത്തിയത്. അഞ്ചുവർഷമായി ഇതേ പമ്പിലെ ജോലിക്കാരനാണ്. ഉടമയ്ക്കും സഹപ്രവർത്തകർക്കും നല്ല അഭിപ്രായം. കൊയിലാണ്ടിയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുമ്പോൾ കളഞ്ഞു കിട്ടിയ 36,000 രൂപ തിരിച്ചു നൽകി മാതൃകയായ ആള്‍ കൂടിയാണ് ധനഞ്ജയ്. സത്യസന്ധതകൊണ്ടും ജോലിയിലെ മികവുകൊണ്ടും വടകരക്കാരുടെ പ്രിയപ്പെട്ടവനാണ് ഇപ്പോള്‍.

ENGLISH SUMMARY:

Huge accident in Vadakara was averted by the intervention of Dhananjay, a Bengal native and an employee of a petrol pump.