TOPICS COVERED

ഇടക്കിടെ മത്തിക്ക് പൊന്നുംവില ആകുമെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു മത്തി പൊരിച്ചതിന്‍റെ വില കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മലയാളികള്‍. കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്ന് മത്തി കഴിച്ചതിന്‍റെ ബില്ലാണ് കത്തിക്കയറുന്നത്. 

രണ്ട് ഊണും മത്തി പൊരിച്ചതും ഒരു ബീഫ് ബിരിയാണിയുമാണ് ഇവര്‍ കഴിച്ചത്. 140 രൂപയാണ് രണ്ട് ഊണിന് ഈടാക്കിയിരിക്കുന്നത് ബീഫ് ബിരിയാണിക്ക് 140 രൂപയും മത്തി പൊരിച്ചതിന് 4060 രൂപയും. ആകെ 4340 രൂപയാണ് ബില്‍. 

സാങ്കേതിക പിഴവാണെന്നാണ് ഹോട്ടല്‍ ഉടമകളുടെ വാദം. എന്നാല്‍ പിഴവ് കണ്ട് ഭയന്ന മലയാളികള്‍ ആകെ മത്തിയുടെ റേഞ്ചിനെക്കുറിച്ച് ആലോചിച്ച് തലകറങ്ങി ഇരിക്കുകയാണ്. പാവപ്പെട്ടവന്‍റെ പ്രിയപ്പെട്ട മത്തി മറുകണ്ടം ചാടിയെന്നാണ് കമന്‍റുകള്‍.

ENGLISH SUMMARY:

Fried sardines cost Rs 4060